Featured

Muslim - Christian സ്നേഹസംവാദം(Malayalam) : Part 1 of 2

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
622 Views
Muslim - Christian Sneha Samvadam : Part 1 of 2ക്രൂശുമരണം - ബൈബിളില്‍ വൈരുദ്ധ്യങ്ങളോ?ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്ന് വരെയും ക്രൈസ്തവര്‍ മുടങ്ങാതെ എല്ലാ ഞായറാഴ്ചയും ഓര്‍ക്കുന്ന ഒന്നാണ് കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവ മരണവും പുനരുത്ഥാനവും. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ക്രിസ്തുവിന്റെ ക്രൂശു മരണത്തിന്റെ ചരിത്ര സാധുതയെ സംശയാസ്പദമായി ഉറപ്പിക്കാന്‍ മതിയായ തെളിവുകള്‍ നമുക്കുണ്ടോ? അതോ അത് വെറും കെട്ടുകഥയാണോ?ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞു തരുന്ന ഗ്രന്ഥം വിശുദ്ധ ബൈബിള്‍ തന്നെയാണ്. നാലു സുവിശേഷങ്ങളും ഒരുപോലെ ഈ കാര്യം അംഗീകരിക്കുന്നുമുണ്ട്. എങ്കിലും വിവരണങ്ങളുടെ വ്യത്യാസം കൃത്യമായി മനസിലാക്കാത്തത്‌ മൂലം പരസ്പര വിരുദ്ധം എന്ന് ആരോപിക്കാവുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ ചൂണ്ടിക്കൊണ്ട് ക്രൂശുമരണത്തെ തന്നെ നിഷേധിക്കുന്ന ഉപദേശങ്ങള്‍ വളരെക്കാലം മുന്‍പു തന്നെ പ്രചാരത്തിലുണ്ട്. എന്നാല്‍ അവ ക്രൂശുമരണം എന്ന സത്യത്തെ നിഷേധിക്കുന്നുണ്ടോ?ഖുറാന്‍ കര്‍ത്താവിന്റെ ക്രൂശുമരണത്തിന് പൂര്‍ണമായി സാധൂകരണം നല്‍കുന്നില്ല. അതുകൊണ്ട് മുസ്ലിം സ്നേഹിതരുമായി സംസാരിക്കുമ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ കൊടുക്കേണ്ടത് ആവശ്യമായി വരാറുണ്ട്. കര്‍ത്താവായ ക്രിസ്തുവിന്റെ ക്രൂശു മരണത്തെക്കുറിച്ച് ബൈബിളില്‍ തന്നെയുള്ള പ്രസ്താവനകള്‍ സുവിശേഷങ്ങളുടെയും മറ്റു ലേഖനങ്ങളുടെയും വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ എത്രത്തോളം വിശ്വാസ യോഗ്യം എന്ന് പരിശോധിക്കുകയാണ് ശ്രീ. ജെറി തോമസ്‌ തന്റെ ഈ പ്രഭാഷണത്തില്‍.
Category
Christian_Messages

Post your comment